• Sun. Feb 9th, 2025

24×7 Live News

Apdin News

വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി

Byadmin

Feb 6, 2025


തിരുവനന്തപുരത്ത് അച്ഛനെ മകന്‍ വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ് വെള്ളറട പൊലീസില്‍ കീഴടങ്ങി.
കൊലപാതകം നടന്ന സമയത്ത് അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ മെഡിസിന്‍ പഠിക്കുകയായിരുന്നു മകന്‍ പ്രജിന്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ച് നാട്ടില്‍ എത്തുകയായിരുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രതിയായ മകന്റെ മൊഴി.

പ്രതിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

By admin