• Sun. May 19th, 2024

24×7 Live News

Apdin News

| ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതി 14 വര്‍ഷത്തിനു ശേഷം അറസ്‌റ്റില്‍

Byadmin

May 14, 2024


uploads/news/2024/05/709365/c3.jpg

ചെങ്ങന്നൂര്‍: ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതി 14 വര്‍ഷത്തിനു ശേഷം അറസ്‌റ്റില്‍. പാണ്ടനാട്‌ കീഴ്‌വന്മഴി കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ മനോജി(മോഴ ബിനു-48)നെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. 2007 മാര്‍ച്ച്‌ 31 ന്‌ വെണ്‍മണി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ചമ്മത്തുമുക്ക്‌ രക്ഷാസൈന്യം പള്ളിയ്‌ക്ക് സമീപം പാലമേല്‍ മുതുകാട്ടുകര റെജി കോട്ടേജില്‍ ആര്‍.ടി.വര്‍ഗീസിനെ മോട്ടോര്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാളില്‍ നിന്നും പണവും മൊബൈല്‍ഫോണും ഒരു പവന്‍ സ്വര്‍ണമോതിരം ഉള്‍പ്പെടെ കവര്‍ച്ച ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്‌ കോയമ്പത്തൂര്‍ തിരുപ്പൂര്‍ അവിനാശി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ഭാരതി നഗറില്‍ നിന്നും ഇയാളെ പിടികൂടിയത്‌. 2009 ല്‍ ശിക്ഷ വിധിച്ച കേസില്‍ ശിക്ഷ അനുഭവിക്കാതെ ഭാര്യയ്‌ക്കും കുടുംബത്തിനുമൊപ്പം ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്‌ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
ജില്ലാ പോലീസ്‌ മേധാവി ചൈത്രാ തെരേസാജോണിന്റെ നിര്‍ദേശാനുസരണം ഇത്തരം വാറന്റുകളുടെ പ്രത്യേക പരിശോധനയ്‌ക്കായി ഡി.വൈ.എസ്‌.പി: കെ.എന്‍.രാജേഷിന്റെ നേതൃത്വത്തില്‍ വെണ്‍മണി എസ്‌.എച്ച്‌.ഒ: നസീര്‍.എ, എസ്‌.ഐ: ആന്റണി.ബി.ജെ, സി.പി.ഒമാരായ റഹീം.എസ്‌, സതീഷ്‌.പി.ജെ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘമാണ്‌ ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്‌. ഇയാള്‍ക്കെതിരെ മാന്നാര്‍, ചെങ്ങന്നൂര്‍, വീയപുരം, വെണ്‍മണി പോലീസ്‌ സ്‌റ്റേഷനുകളില്‍ മോഷണം, മാരകായുധങ്ങള്‍ കാട്ടി പണം തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്‌.



By admin