• Mon. Sep 9th, 2024

24×7 Live News

Apdin News

ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ദമ്മാമിൽ പ്രവർത്തനം തുടങ്ങുന്നു

Byadmin

Sep 6, 2024


ദമ്മാം: കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി നീറ്റ്/ജെഇഇ ജിസിസിയിലെ പ്രഥമ പരിശീലന കേന്ദ്രം ദമാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ആഗോളതലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി അക്കാദമിക് മികവിനും സമഗ്ര വിദ്യാര്‍ത്ഥി വികസനത്തിനും അംഗീകാരം നേടിയ പ്രമുഖ സ്ഥാപനമായ അറ്റ്ലസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായും പ്രശസ്ത വിദ്യാഭ്യാസ പങ്കാളിയായ എന്‍ഷെറ്റയുമായും കാമ്പസ് പങ്കാളിത്തത്തോടെയാണ് സഊദിയില്‍ 103-ാമത് ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ബോര്‍ഡ്, എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതോടെപ്പം, നീറ്റ്/ജെ.ഇ.ഇ കോച്ചിംഗും റെഗുലര്‍ കരിക്കുലവും സംയോജിപ്പിച്ചാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സംയോജിത സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വലിയ സാധ്യതയാണ് സേവനത്തിലൂടെ ലഭിക്കാന്‍ പോകുന്നതെന്നും, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത മൊഡ്യൂളുകള്‍, പരിചയസമ്പന്നരായ ഫാക്കല്‍റ്റികള്‍, റെഗുലര്‍ പ്രാക്ടീസ് ടെസ്റ്റുകളും, മത്സര പരീക്ഷകള്‍ക്ക് നേരത്തെ തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറാം ക്ലാസ് മുതല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളും ലഭ്യമാകും വിദ്യാഭ്യാസരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള പ്രഗത്ഭരായ അക്കാദമിക വിദഗ്ധരാണ് സെന്ററിന് നേതൃത്വം നല്‍കുന്നത്, പ്രഥമ സെന്ററിന്റെ ഉത്ഘാടനം സെപ്തംബര്‍ 7 ന്
വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ നടക്കും ,ഷഹീന്‍ സ്ഥാപനങ്ങളുടെ ഫൗണ്ടറും ചെയര്‍മാനു, വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായ ഡോ.അബ്ദുല്‍ ഖദീര്‍ വിശിഷ്ടാതിഥിയായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ ഫറാസ് അഹമ്മദ്, ഫൈസുദ്ധീന്‍, ഷക്കീല്‍ ഹാഷ്മി, സൈഫുള്ള ഷെരീഫ്, ഫയാസ് പി എം,ദാവൂദ് മുഹമ്മദ് അലി, ആലിക്കുട്ടി ഒളവട്ടൂര്‍, അബ്ദുല്‍ മജീദ് എം എം എന്നിവര്‍ പങ്കെടുത്തു.

By admin