• Mon. Nov 28th, 2022

24×7 Live News

Apdin News

ഷാഫി പറമ്പിലും രാഹൂല്‍ മാങ്കൂട്ടത്തിലും അര്‍ജന്‍റീന ജഴ്സിയണിഞ്ഞ് ഖത്തറില്‍…'ങാ… ചുമ്മാതല്ല' അര്‍ജന്‍റീന…

Byadmin

Nov 23, 2022


തിരുവനന്തപുരം: ലോകകപ്പില്‍ അര്‍ജന്‍റീനയുടെ കളി കാണാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഖത്തര്‍ സ്റ്റേഡിയത്തില്‍ എത്തിയത് അര്‍ജന്‍റീനയുടെ ജഴ്സിയുമണിഞ്ഞ്. എന്നാല്‍ മെസ്സിപ്പടയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ തോല്‍പിച്ചത്.  

അര്‍ജന്‍റീനയുടെ തോല്‍വിക്ക് പിന്നാലെയാണ് വി.ടി. ബല്‍റാം ഇവര്‍ക്ക് നേരെ സമൂഹമാധ്യമത്തില്‍ പരിഹാസം തൊടുത്തത്. ങാ ചുമ്മാതല്ല എന്നായിരുന്നു വി.ടി. ബല്‍റാമിന്‍റെ പരിഹാസം.  

അര്‍ജന്‍റീനയുടെ അപ്രതീക്ഷതി തോല്‍വിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറഞ്ഞുകവിയുകയാണ്. അതില്‍ ട്രോളുകളും ഉണ്ട്. കളിയുടെ ആദ്യ പകുതിയില്‍ അര്‍ജന്‍റീന സൗദി ഗോള്‍മുഖത്ത് ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഒന്നും ഗോളായി മാറിയില്ല. എന്തായാലും അര്‍ജന്‍റീനയുടെ തോല്‍വിയില്‍ നിരാശരാണ് നല്ലൊരു വിഭാഗം മലയാളികള്‍.