സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. അവശ്യസര്‍വീസിന് മാത്രമാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഇളവ് ഉണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങാതെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണുമായി എല്ലാവരും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വ്യാപനം കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാവുന്ന സാഹചര്യം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും വേഗം പത്ത് ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.