
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കൊല്ലം പാലത്തറ സ്വദേശി 65കാരനാണ് മരിച്ചത്.
ഈ മാസം മാത്രം സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് 12 പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 32 പേരാണ് മരിച്ചത്.
ഇന്ന് രണ്ട് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് എങ്ങനെ എന്നതില്‍ വിശദ പഠനം നടന്നു വരികയാണ്.