ചേർത്തല:ആലപ്പുഴ പുന്നമട ഹൗസ് ബോട്ടിൽ ആണ് യാത്ര സംഘടിപ്പിച്ചത്. പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും രാവിലെ 10ന് യാത്രയ്ക്ക് സമ്മതമേകിയ 37 രോഗികളും കൂട്ടിരിപ്പുകാരും, ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും അടങ്ങിയ ടീം ആണ് യാത്രയിൽ ഉണ്ടായിരുന്നത്. ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്നും ആണ് യാത്ര ആരംഭിച്ചത്. ഏറെക്കാലമായി ശാരീരിക പരിമിതികൾ ഉള്ള സാന്ത്വനത്തിൽ പരിചരണത്തിൽ രജിസ്റ്റർ ചെയ്യുകയും പാണാവള്ളി നിവാസികളായിട്ടുള്ള ഒരു ദിവസം ഉല്ലാസ യാത്ര പോകാൻ സമ്മതം അറിയിച്ച ,രോഗികളെയും കൂട്ടിരിപ്പുകാരെയും ആണ് തിരഞ്ഞെടുത്തത് .രോഗത്തിന്റെയും ശാരീരിക അവശതയുടെയും ചികിത്സയുടെയും ഇടയിൽ നിന്നും മാനസിക ഉല്ലാസത്തിന് ഒരു ദിവസം കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആദ്യമായി രോഗി സംഗമം ഹൗസ് ബോട്ടിൽ സംഘടിപ്പിച്ചത്.
കുടുമ്പാരോഗ്യ കേന്ദ്രത്തിൽ നിന്നുംയാത്ര ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ സെക്കൻഡറി പാലിയേറ്റീവ് നേഴ്സ് റീന J PHN, JHI മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ധന്യാ സന്തോഷ്ഫ്ലാഗ് ഓഫ് ചെയ്തു.ആരോഗ്യപ്രവർത്തകർക്കൊപ്പം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജി ധനേഷ് കുമാർ വാർഡ് മെമ്പർമാരായ ഹബീബ് റഹ്മാൻ , അഡ്വ. രാജേഷ് ,എന്നിവർ യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു.
തുടർന്നും രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചികിത്സയുടെ കൂടെ നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ മിത്ര അറിയിച്ചു.രോഗി പരിചരണത്തിൽ മാത്രം ഒതുങ്ങാതെ മാനസിക ബുദ്ധിമുട്ടുകൾക്കുള്ള പരിചരണത്തിൽ ഊന്നി ഉള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കുടുമ്പാരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്സ് ശ്രീമതി ജിഷയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.