കണ്ണൂർ> പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിലും തൃശൂരിലും മത്സരിക്കുമെന്ന ബിജെപി നേതാവ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം തൃശൂർ–-തലശേരി മോഡൽ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
തലശേരിയിൽ എ എൻ ഷംസീറിനെ പരാജയപ്പെടുത്തണമെന്ന് സുരേഷ് ഗോപി പരസ്യമായി ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായാണ് തലശേരിയിൽ ബിജെപി മത്സരിക്കാതിരുന്നത്. കണ്ണൂരിൽ സുരേഷ് ഗോപി മത്സരിച്ചാൽ മുഖം കൂടുതൽ വികൃതമാകുകയേയുള്ളുവെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജയരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ