• Sat. Mar 25th, 2023

24×7 Live News

Apdin News

ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ നാളെ അവസാനിക്കും

Byadmin

Mar 20, 2023


കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ നാളെ അവസാ നിക്കും. 19,025 അപേക്ഷകള്‍ ഇതിനകം ഓണ്‍ലൈന്‍ വഴി ലഭിച്ചു. ഇതില്‍ 70 വയസ് വിഭാഗത്തില്‍ 1367 പേരും, മെഹ്‌റമില്ലാത്ത സ്ത്രീകളുടെ (45 വയസിന് മുകളില്‍) വിഭാഗത്തില്‍ 2675 പേരും ജനറല്‍ വിഭാഗത്തില്‍ 14,983 അപേക്ഷകളുമുണ്ട്. അപേക്ഷകരില്‍ 11,718 പേര്‍ കരിപ്പൂരും 3379 പേര്‍ കണ്ണൂരും, 3928 പേര്‍ കൊച്ചിയും എമ്പാര്‍ക്കേഷനായി തെരഞ്ഞെടുത്തു.