• Tue. Dec 3rd, 2024

24×7 Live News

Apdin News

ഹജ്ജ് 2025: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

Byadmin

Nov 26, 2024


തക്കതായ കാരണത്താല്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെ വന്ന സ്ത്രീകള്‍ക്ക് അവരുടെ പുരുഷ മെഹ്റം ഹജ്ജിന് ഇതിനകം തിരഞ്ഞെടുക്കപ്പെടുകയും പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ മറ്റു മെഹ്‌റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടക്കും.

ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 ഡിസംബര്‍ 9 ആണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റായോ മറ്റേതെങ്കിലും രീതിയിലോ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷയില്‍ പുരുഷ മെഹ്‌റവുമായുള്ള ബന്ധം വ്യക്തമാക്കുകയും, ബന്ധം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യുകയും വേണം. ഒരു കവറില്‍ പരമാവധി അഞ്ച് പേരായതിനാല്‍ നിലവില്‍ അഞ്ച് പേരുള്ള കവറുകളില്‍ മെഹ്‌റം ക്വാട്ട അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയില്ല.

By admin