• Fri. Sep 27th, 2024

24×7 Live News

Apdin News

അന്‍വര്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന വര്‍ഗ വഞ്ചകനാണ്; ഫ്‌ളക്‌സ് ബോർഡുമായി ഡിവൈഎഫ്‌ഐ

Byadmin

Sep 27, 2024


അൻവറിന്റെ മണ്ഡലമായ നിലമ്പൂര്‍ എടക്കരയില്‍ പി വി അന്‍വറിനെതിരെ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു . പിവി അന്‍വര്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന വര്‍ഗ വഞ്ചകനാണ്. അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നുവെന്നും ഫ്‌ളക്‌സ് ബോര്‍ഡില്‍ ഡിവൈഎഫ്‌ഐ എഴുതി.

സംഘടനയുടെ എടക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. അതേസമയം ഇന്ന് പി വി അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ അന്‍വര്‍ തയ്യാറാകുന്നില്ല. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന സമീപനം അന്‍വര്‍ സ്വീകരിച്ചു. അന്‍വര്‍ സ്വയം സ്വതന്ത്ര എംഎല്‍എയായി നില്‍ക്കുന്നു.അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. അന്‍വറിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

The post അന്‍വര്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന വര്‍ഗ വഞ്ചകനാണ്; ഫ്‌ളക്‌സ് ബോർഡുമായി ഡിവൈഎഫ്‌ഐ appeared first on ഇവാർത്ത | Evartha.

By admin