• Wed. Nov 12th, 2025

24×7 Live News

Apdin News

അസി.സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍: ഐബിയില്‍ 258 ഒഴിവുകള്‍

Byadmin

Nov 12, 2025



യോഗ്യത- ബിഇ/ബിടെക് (സിഎസ്/ഐടി/ഇസി)/എംഎസ്സി (സിഎസ്/ഇലക്ട്രോണിക്സ്)

പ്രായപരിധി 18-27 വയസ്; അവസരം ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക്

വിശദവിവരങ്ങള്‍ www.mha.gov.in, www.ncs.gov.in ല്‍
നവം. 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരെ (ഗ്രേഡ് 2/ടെക്നിക്കല്‍) നിയമിക്കുന്നു. ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ്, ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പ്പെടുന്ന തസ്തികയാണിത്. ശമ്പളനിരക്ക് 44,900-1,42,000 രൂപ. കേന്ദ്രസര്‍ക്കാര്‍ അനുവദനീയമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ആകെ 258 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകള്‍ എസ്സി/എസ്ടി, ഒബിസി-എന്‍സിഎല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത: അക്കാഡമിക് മെരിറ്റുള്ള ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍) ബിരുദം അല്ലെങ്കില്‍ എംഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ഇസി/എംസിഎ). ബന്ധപ്പെട്ട ഡിസിപ്ലിനില്‍ പ്രാബല്യത്തിലുള്ള (2023/2024/2025) ഗേറ്റ് യോഗ്യത നേടിയിരിക്കണം.

പ്രായപരിധി 18-27 വയസ്. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/വിമുക്തഭടന്മാര്‍/കായികതാരങ്ങള്‍/വിധവകള്‍/നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

അപേക്ഷ/പരീക്ഷാ ഫീസ് 100 രൂപ + റിക്രൂട്ട്മെന്റ്പ്രോസസിങ് ചാര്‍ജ് 100 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ നവംബര്‍ 16 വരെ അപേക്ഷിക്കാവുന്നതാണ്.
കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്ട്രീമില്‍ 90 ഒഴിവുകളിലും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ സ്ട്രീമില്‍ 168 ഒഴിവുകളിലുമാണ് നിയമനം. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.

By admin