• Fri. Sep 27th, 2024

24×7 Live News

Apdin News

| ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ല; ഈ പരിപ്പ് ഇവിടെ വേകില്ലെന്ന് സജി ചെറിയാന്‍

Byadmin

Sep 27, 2024


uploads/news/2024/09/737319/saji-cherian.gif

തിരുവനന്തപുരം: ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ലെന്ന് പി.വി. അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് സാംസ്‌ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് അന്‍വര്‍ ചെയ്യുന്നതെന്നും വലതുപക്ഷത്തിന്റെ അച്ചാരം വാങ്ങി പിണറായി വിജയനെ അധിക്ഷേപിച്ചുകളയാം എന്ന ആ പരിപ്പ് ഇവിടെ വേവില്ലെന്നും പറഞ്ഞു.

വര്‍ഗീയതയോടും ഒരു തരത്തിലുള്ള വലതുപക്ഷ നിലപാടുകളോടും സന്ധിയില്ലാ സമരം നയിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ആ പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ സഖാവ് പിണറായി വിജയനെ ആര്‍എസ്എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണെന്നും പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തെ വലതുപക്ഷ അച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോര്‍ക്കണം.

എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരെ പൊരുതി പോരാട്ടങ്ങള്‍ നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സിപിഐഎം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാന്‍ പോകുന്നില്ല’, സജി ചെറിയാന്‍ പറഞ്ഞു.

അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതികളിന്മേല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലും കാത്ത് നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.



By admin