
കൊച്ചി : കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ കൈവരിച്ചെന്ന മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശ്രീജിത് പണിക്കർ. മന്ത്രി പി . രാജീവ് തന്നെ വിളിച്ച് വ്യവസായ രംഗത്ത് കേരളം വലിയ നേട്ടം കൈവരിച്ചെന്ന് പറഞ്ഞ് കൊണ്ട് പൊലിപ്പിച്ച് കാട്ടിയ എംബി രാജേഷിന് തക്കതായ മറുപടിയാണ് ശ്രീജിത് ഫേസ്ബുക്കിലൂടെ നൽകിയത്. അങ്ങനെയൊരു റാങ്കിംഗ് ഇല്ലെന്നും ടോപ് അച്ചീവർ വിഭാഗത്തിൽ നിരവധി സംസ്ഥാനങ്ങൾ ഉണ്ടാകുമെന്നും ശ്രീജിത് രാജേഷിന് മറുപടി നൽകി.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
” മന്ത്രി രാജീവ് എന്നെ ദിപ്പൊ വിളിച്ചു; നമ്മൾ വീണ്ടും വ്യവസായ സൗഹൃദ സൂചികയിൽ ടോപ് അച്ചീവർ എന്നൊക്കെ മന്ത്രി എം ബി രാജേഷ് പോസ്റ്റിയത് കണ്ടല്ലോ അല്ലേ?
ഇക്കുറി എന്തായാലും “ഒന്നാം റാങ്ക്” എന്ന തള്ളൽ കാണുന്നില്ല. ആ തള്ളൽ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പൊളിച്ചു കയ്യിൽ കൊടുത്തതാണ്. അങ്ങനെയൊരു റാങ്കിംഗ് ഇല്ലെന്നും ടോപ് അച്ചീവർ വിഭാഗത്തിൽ നിരവധി സംസ്ഥാനങ്ങൾ ഉണ്ടാകുമെന്നും തെളിയിച്ചതാണ്.
ഇത്തവണയും അങ്ങനെതന്നെ.
അഞ്ച് മേഖലകളിൽ മികവുമായി രണ്ട് സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നിൽ— ഉത്തരാഖണ്ഡും പഞ്ചാബും. അതിൽ നമ്മൾ ഇല്ലൈ.
അതിനു താഴെ നാല് മേഖലകളിലെ മികവുമായിട്ടാണ് കേരളം വരുന്നത്. നമുക്കൊപ്പം വേറെ ഒൻപത് സംസ്ഥാനങ്ങൾ കൂടിയുണ്ട് — ആന്ധ്ര, ബംഗാൾ, ജമ്മു കാശ്മീർ, തമിഴ്നാട്, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ.
വ്യവസ്ഥാപിത വ്യവസായ സംവിധാനം ഉള്ള സംസ്ഥാനങ്ങളിൽ ടോപ് അച്ചീവർ വിഭാഗത്തിലും നമ്മൾ ഒറ്റയ്‌ക്കല്ല — നമുക്കൊപ്പം ഒഡീഷ, പഞ്ചാബ്, ആന്ധ്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ആസാം, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, കർണാടക എന്നീ ഒൻപത് സംസ്ഥാനങ്ങൾ കൂടിയുണ്ട്.
ഇതേക്കുറിച്ച് ഏതെങ്കിലും മന്ത്രി പോസ്റ്റിയോ? ഇല്ല. ആ, അതാണ്. നമ്മൾ ഒറ്റയ്‌ക്ക് സമ്മാനം വാങ്ങിയെന്ന പ്രതീതി ഉണ്ടാക്കും. അതാണ് കളി.
അപ്പോ ശരി. ” – ശ്രീജിത് ഫേസ്ബുക്കിൽ കുറിച്ചു.