
മുംബൈ:. 2027 ൽ ഇന്ത്യയ്‌ക്കായി ഹോണ്ട ഒരു ഇലക്ട്രിക കാര്‍ പുറത്തിറക്കും. ഒ സീരീസ് ആല്‍ഫ എന്ന് പേരിട്ടിട്ടുള്ള ഈ കാര്‍ ഒരു ബാറ്ററി ഇലക്ട്രിക് കാര്‍ ആയിരിക്കും.
ഇതിനുള്ള ബാറ്ററി ചൈനയിൽ നിന്നും വേണ്ടെന്ന് ഹോണ്ട തീരുമാനിച്ചിരിക്കുകയാണ്. പകരം ഇന്തോനേഷ്യയില്‍ നിന്നാണ് ഈ ബാറ്ററി വാങ്ങുക. ജപ്പാനില്‍ നടക്കുന്ന കാര്‍ ഷോയില്‍ ആണ് ഹോണ്ട അവരുടെ ഭാവിതന്ത്രം വിശദീകരിച്ചത്.
ഇന്തോനേഷ്യയിലെ പ്ലാന്‍റിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളായ CATL വിതരണം ചെയ്യുന്ന ബാറ്ററി സെല്ലുകളാണ് ഇന്ത്യയിലേക്കുള്ള മോഡലിൽ ഉപയോഗിക്കുക.
ഇന്ത്യയിൽ ആഭ്യന്തര സെൽ ഉൽപ്പാദനത്തിനുള്ള പ്രോത്സാഹന പദ്ധതിയിലൂടെ വൈദ്യുത വാഹനങ്ങളുടെ കൂടുതൽ പ്രാദേശികവൽക്കരണത്തിനായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷെ ചൈനയിൽ നിന്ന് റെയർ എർത്ത് മാഗ്നറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്.റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ (അപൂര്‍വ്വ ഭൗമ കാന്തം) വിതരണം ചെയ്യുന്നതില്‍ ചൈന കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.