• Wed. Nov 12th, 2025

24×7 Live News

Apdin News

ഈ ലോകകപ്പ് അവസാനത്തേതായിരിക്കും: ക്രിസ്റ്റ്യാനോ റൊണാൾഡോ

Byadmin

Nov 12, 2025



റിയാദ്: താൻ “ഒരുപക്ഷേ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ” ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിച്ചു. 2026-ലെ ഫിഫ ലോകകപ്പ് തന്റെ കരിയറിലെ “തീർച്ചയായും അവസാനത്തെ” ടൂർണമെന്റായിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു

റിയാദിൽ നടന്ന ‘ടൂറിസ്’ (TOURISE) ഫോറത്തിൽ സംസാരിക്കവെ റൊണാൾഡോ, “കഴിഞ്ഞ 25 വർഷമായി ഫുട്ബോളിനായി ഞാൻ എല്ലാം നൽകി” എന്ന് പറയുകയുണ്ടായി. താൻ നിലവിലെ സമയം ആസ്വദിക്കുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന ലോകകപ്പോടെ തന്റെ അന്താരാഷ്‌ട്ര കരിയറിന് വിരാമമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരുപക്ഷേ ഒന്നോ രണ്ടോ വർഷം കൂടി ഉണ്ടാകും. തീർച്ചയായും ഇത് എന്റെ അവസാന ലോകകപ്പായിരിക്കും,” റൊണാൾഡോ പറഞ്ഞു.

By admin