
തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്ക് കൂടി നീട്ടി.അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനാണ് എന്‍ പ്രശാന്തിനെ സസ്പന്‍ഡ് ചെയ്തത്.
വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 2024 നവംബര്‍ 10 നാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടി.
ജയതിലക് നിലവില്‍ ചീഫ് സെക്രട്ടറിയാണ്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷനിലക്ക് വഴിവച്ചത്.