• Sat. Sep 28th, 2024

24×7 Live News

Apdin News

ഐക്യരാഷ്‌ട്രസഭ ഭൂതകാലത്തിന്റെ തടവുകാരനായി തുടരരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

Byadmin

Sep 26, 2024


ന്യൂയോര്‍ക്ക് : ഐക്യരാഷ്‌ട്രസഭ ഭൂതകാലത്തിന്റെ തടവുകാരനായി തുടരരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അംഗത്വരീതി മാറണമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കണമെന്നും സ്ഥിരം വിഭാഗത്തില്‍ ശരിയായ പ്രാതിനിധ്യം ഉണ്ടാകണമെന്നും ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ജയശങ്കര്‍ പറഞ്ഞു.
യുഎന്‍ ആരംഭിച്ചതിനുശേഷം അതിലെ അംഗങ്ങളുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിച്ചു. എന്നിട്ടും യുഎന്‍ ഭൂതകാലത്തിന്റെ തടവുകാരനായി തുടരുന്നു. തല്‍ഫലമായി, യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഫലപ്രാപ്തിയും വിശ്വാസ്യതയും ദുര്‍ബലമായി. അന്താരാഷ്‌ട്ര സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള അതിന്റെ ചുമതല നിറവേറ്റാന്‍ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ മാറ്റം സംഭവിക്കേണ്ടതും വേഗത്തില്‍ സംഭവിക്കേണ്ടതുമാണെന്ന് ജയശങ്കര്‍ പറഞ്ഞു.

 



By admin