• Wed. May 14th, 2025

24×7 Live News

Apdin News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Byadmin

May 14, 2025


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കഴിഞ്ഞ രാത്രി പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവേലിക്കല്‍ സ്വദേശി റിജില്‍ (35), തലശേരി സ്വദേശി റോഷന്‍ ആര്‍ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഹൈബ്രിഡ് കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയവരായിരുന്നു ഇവര്‍. കഞ്ചാവ് കടത്തിയ യാത്രക്കാരന്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.

സംശയകരമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടതോടെ പൊലീസ് കാര്യം തിരക്കി. കറങ്ങാനും ഫോട്ടോ എടുക്കാനും വന്നതെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ വിവരം അറിയുന്നത്.



By admin