• Mon. Jul 21st, 2025

24×7 Live News

Apdin News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സിന്തറ്റിക് ലഹരിയുമായി യുവതി പിടിയില്‍, ലഹരി കൈപ്പറ്റാനെത്തിയ 3 യുവാക്കളും കസ്റ്റഡിയില്‍

Byadmin

Jul 20, 2025



മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിനി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് അറസ്റ്റിലായത്.

എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് പേരും പോലീസ് പിടിയിലായി.സൂര്യ ജോലി അന്വേഷിച്ച് ഒമാനിലേക്ക് പോയത് ജൂലായ് 16നാണ്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് ഒരു കിലോ എംഡിഎംഎ പൊലീസ് പിടികൂടിയത്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസും ഡാന്‍സഫും ചേര്‍ന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് കസ്റ്റഡിയിലെടുത്തു.

സൂര്യയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാനായി എത്തിയ തിരൂരങ്ങാടി സ്വദേശികളായ അലി അക്ബര്‍, മുഹമ്മദ് റാഫി, ഷഫീര്‍ സിപി എന്നിവരും പിടിയിലായി.യുവതി ക്യാരിയര്‍ ആയിരുന്നു എന്നാണ് വിവരം. ഒമാനിലുള്ള കണ്ണൂര്‍ സ്വദേശി നൗഫല്‍ ആണ് എംഡിഎംഎ കൊടുത്തയച്ചത്. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടികൂടിത്.

 

By admin