• Wed. Nov 12th, 2025

24×7 Live News

Apdin News

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കളയൂര്‍ മഹാദേവ ക്ഷേത്ര മേല്‍ശാന്തി മരിച്ചു

Byadmin

Nov 12, 2025



കോഴിക്കോട് : എയര്‍പോര്‍ട്ട് റോഡില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ഓമശ്ശേരി തറോല്‍ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി (63) ആണ് മരിച്ചത്. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ ശ്രീധരന്‍ നമ്പൂതിരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ ഇടിക്കുകയായിരുന്നു. ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.

By admin