കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹരജി നല്‍കുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. ഹരജി നല്‍കിയാല്‍ അതനുസരിച്ച് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, ഹരജിയില്‍ കോടതി ഇന്ന് അന്തിമ തീരുമാനമെടുക്കും. പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ ഹര്‍ജിയുമാണ് പരിഗണിക്കുക.