
ദുബായ് ; തുടർ ഭരണം ലഭിച്ചതിലൂടെ കേരളം അമേരിക്കയെയും മറികടന്നു കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമായി കേരളം മാറിയെന്നും പിണറായി പറഞ്ഞു . ഗൾഫ് പര്യടനത്തിനിടെയായിരുന്നു പിണറായിയുടെ ഈ പരാമർശം.
‘ അതിദാരിദ്ര്യം തുടച്ചു നീക്കാൻ കഴിഞ്ഞ ലോകത്തിലെ തന്നെ അപൂർവം സ്ഥലങ്ങളിൽ ഒന്നായി കേരളം മാറി. കഴിഞ്ഞ 9 വർഷത്തിനിടെ ആരോഗ്യ മേഖലയിലും റോഡിന്റെ നിലവാരത്തിലുമാണ് കേരളം അമേരിക്കയെ മറികടന്നത്.
കോവിഡിനെ നേരിട്ടപ്പോഴും കേരളം അമേരിക്കയെ പിന്തള്ളി. ലോകത്തിലെ സാമ്പത്തിക ശക്തികൾ പോലും എന്തു ചെയ്യണമെന്നറിയാതെ നിന്നപോൾ കേരളത്തിൽ മതിയായ ചികിൽസാ സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നു.റോഡുകളുടെ നിലവാരത്തിലും കേരളം അമേരിക്കയെ മറികടന്നു.
വ്യവസായ സൗഹൃദ അന്തരീക്ഷത്തിലും വിദ്യാഭ്യാസ മേഖലയിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു കേരളമാണെന്നും പറഞ്ഞു.തുടർ ഭരണത്തിന്റെ ഗുണങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും പിണറായി പറഞ്ഞു.