• Wed. Nov 12th, 2025

24×7 Live News

Apdin News

കേരളത്തില്‍ ആശുപത്രി അക്രമങ്ങള്‍ തുടര്‍ക്കഥ: ഐഎംഎ

Byadmin

Nov 12, 2025



തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ആശുപത്രി അക്രമങ്ങളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കേരള ഘടകം അപലപിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളത്തില്‍ ആശുപത്രി ആക്രമണങ്ങള്‍ തുടര്‍ക്കഥയാണ്. നവംബര്‍ 10ന് ഉച്ചയ്‌ക്ക് പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോ. ജിതിന്‍ രാജ് ആശുപത്രി വളപ്പില്‍ ആക്രമണത്തിനിരയായതാണ് ഒടുവിലത്തേത്. ഒപിയില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ആക്രമണത്തില്‍ ഡോ. ജിതിന്റെ കൈവിരലിലെ അസ്ഥിയില്‍ പൊട്ടലുണ്ട്. ഹൃദ്രോഗ ചികിത്സയിലായിരുന്ന ഡോക്ടര്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ നെഞ്ചുവേദനയാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

പരിമിതമായ സാഹചര്യങ്ങളിലും ആരോഗ്യരംഗം മികച്ചതായി നിലനിര്‍ത്താന്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമങ്ങളുണ്ടാകുന്നു. അക്രമികളെ ഉടര്‍ അറസ്റ്റുചെയ്യണം. പുതുക്കിയ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഐഎംഎ വീണ്ടും പ്രക്ഷോഭരംഗത്തേക്കിറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും പ്രസ്താവയില്‍ പറഞ്ഞു.

By admin