കൊച്ചി : കൊച്ചിയിൽ രാസ ലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. വൈറ്റില സ്വദേശി അരുൺ കെ എസ് (28), കോട്ടയം സ്വദേശി അലക്സ് കുരിയൻ (32), എറണാകുളം സ്വദേശി നിവിൻ ജേക്കബ് (27), വൈറ്റില സ്വദേശി മുഹമ്മദ് ബസ്സാം (27), രാജേഷ് ചെല്ലപ്പൻ (31) തമ്മനം സ്വദേശി പ്രണവ് പ്രസാദ് (30), ആലപ്പുഴ സ്വദേശി സച്ചിൻ (27) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.
തമ്മനം നളന്ദ റോഡിൽ റിയാൻ സ്യുട്ട് എന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 24.40 ഗ്രാം എംഡിഎംഎയും 37.10 ഗ്രാം കഞ്ചാവുമായിട്ടാണ് പ്രതികൾ പിടിയിലായത്.
വിൽപ്പന നടത്തുന്നതിന് മാരക ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശാനുസരണം പാലാരിവട്ടം ഇൻസ്പെക്ടർ രൂപേഷ് കെആറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരിശങ്കർ, എഎസ്ഐ ഇഗ്നേഷ്യസ്, എസ്സിപിഒമാരായ പ്രശാന്ത്, അരുൺകുമാർ, സിപിഒമാരായ ദിനു, ശ്രീക്കുട്ടൻ എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.