• Mon. May 25th, 2026

24×7 Live News

Apdin News

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

Byadmin

May 25, 2026


ന്യൂ​ദൽ​ഹി: സ്വ​യം പ്ര​ഖ്യാ​പി​ത രാ​ഷ്‌ട്രീ​യ കൂ​ട്ടാ​യ്‌മ​യാ​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​ക്കെ​തി​രെ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ രൂപീകരിച്ചത് തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളോട് ഉപമിച്ചു എന്ന് ആരോപിച്ചാണ്. വാസ്തവത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്തി അഭിജിത് ദീപ് കെ എന്ന അമേരിക്കയിലുള്ള ഇന്ത്യന്‍ യുവാവ് ഇങ്ങിനെ ഒരു പാറ്റ ജനതാ പാര്‍ട്ടി രൂപീകരിച്ചത്.

സു​പ്രീം​കോ​ട​തി ന​ട​ത്തി​യ ചി​ല വാ​ക്കാ​ലു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളെ ഈ ​സം​ഘ​ട​ന ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും വാ​ണി​ജ്യ​പ​ര​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.
സു​പ്രീം​കോ​ട​തി​യു​ടെ പേ​രും കോ​ട​തി മു​റി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും സ്വാ​ർ​ത്ഥ ലാ​ഭ​ങ്ങ​ൾ​ക്കാ​യി ഈ ​സം​ഘ​ട​ന തെ​റ്റാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

ഈ ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല വ്യാ​ജ അ​ഭി​ഭാ​ഷ​ക​രെ കു​റി​ച്ച് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.സ്വ​യം പ്ര​ഖ്യാ​പി​ത രാ​ഷ്‌ട്രീ​യ കൂ​ട്ടാ​യ്‌മ​യാ​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.



By admin