കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികള്‍ക്കാണ് രോഗബാധയുള്ളത്. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പെരുമണ്ണ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാല്‍ ഇവ പൂർണ്ണമായും ഒഴിവാക്കണമെന്നും, രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് പ്രത്യേക പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.