കണ്ണൂര്‍: കൗമാരക്കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പാപ്പിനിശേരിയില്‍ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി 34കാരനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ അറിവോടെ ആചാരപ്രകാരം സേലത്തുവച്ച് വിവാഹിതരായെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് പാപ്പിനിശേരിയില്‍ താമസമാക്കി.17കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് പ്രസവിച്ചത്.
ആശുപത്രിയില്‍ വയസ് 17 എന്ന് പെണ്‍കുട്ടി പറഞ്ഞതിന് പിന്നാലെ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.