• Sun. Nov 2nd, 2025

24×7 Live News

Apdin News

ഖാര്‍ഗെ നിങ്ങളുടെ ലക്ഷ്യം നടക്കില്ല….ആര്‍എസ്എസിനെ നിരോധിക്കുക എന്ന നിങ്ങളുടെ മോഹം നടക്കില്ല: അമിത് ഷാ

Byadmin

Nov 2, 2025



ന്യൂദല്‍ഹി: ആര്‍എസ് എസിനെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യവികസനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ആര്‍എസിസിനെ നിരോധിക്കണമെന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മോഹം നടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് മോദി, വാജ് പേയി എന്നീ രണ്ട് മികച്ച പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത് ആര്‍എസ്എസ് ബിജെപിയുടെ ആശയ കേന്ദ്രമാണെന്നും അമിത് ഷാ പറഞ്ഞു.

തന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ രാജ്യത്തെ മെച്ചപ്പെടുത്താനായി പ്രചോദിപ്പിച്ച സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ് എസിനെ എന്തിന് നിരോധിക്കണമെന്ന് ഖാര്‍ഗെ പറയുന്നില്ല. രാജ്യസ്നേഹം, അച്ചടക്കം എന്നീ രണ്ട് മൂല്യങ്ങള്‍ യുവാക്കളില്‍ വളര്‍ത്തിയ സംഘടനയാണ് ആര്‍എസ്എസ്. അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ അത്യന്താപേക്ഷിതമായ ശക്തിയാണ് ആര്‍എസ്എസ്. – അമിത് ഷാ പറഞ്ഞു.

By admin