ഗസ്സയില്‍ ബോംബുമഴ വര്‍ഷിച്ച് ഇസ്രാഈല്‍. ഇന്ന് മാത്രം 51 പേരാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് പുല്ലുവില നല്‍കിയാണ് ഇസ്രാഈല്‍, ഗസ്സയില്‍ സമ്പൂര്‍ണ അധിനിവേശം നടത്തുന്നത്. പതിനായിരങ്ങളാണ് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്യുന്നത്.
ഗസ്സയില്‍ നടത്തുന്ന കരയാക്രമണത്തില്‍ നഗരത്തിന്റെ മുഴുവന്‍ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറയന്നു. ഇസ്രാഈല്‍ ഭീഷണിക്ക് പിന്നാലെ ഗസ്സ സിറ്റിയില്‍ നിന്ന് പതിനായിരക്കണക്കിന് പേരാണ് ഇസ്രാഈല്‍ അനുവദിച്ചു കൊടുത്ത പ്രത്യേക പാതയിലൂടെ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യുന്നത്. ഈ പാത 48 മണിക്കൂര്‍ കൂടി തുറന്നിരിക്കുമെന്ന് ഇസ്രാഈല്‍ അറിയിച്ചു.
ഇസ്രാഈല്‍ നരനായാട്ട് അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഇസ്രാഈലിന് എല്ലാ പിന്തുണയും നല്‍കുകയാണ് യു.എസ്. അതേസമയം ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അഭ്യര്‍ഥിച്ചു. ഗസ്സയിലെ സിവിലിയന്‍ കുരുതി ഉടന്‍ അമര്‍ച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടു.