
ചെന്നൈ: തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം. ഡിഎംകെ സഖ്യത്തിലെ എംപിമാർ ആണ് ഇമ്പീച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് എംപിമാരുടെ ഒപ്പ് ശേഖരണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇമ്പീച്മെന്റ് നോട്ടീസ് നൽകണമെങ്കിൽ ലോക്സഭയിൽ നൂറും രാജ്യസഭായിൽ 50 ഉം എംപിമാരുടെ പിന്തുണ വേണമെന്നാണ് ചട്ടം.
വിഷയവുമായി ബന്ധപ്പെട്ട് ഡിഎംകെ എംപിമാർ പ്രതികരിച്ചിട്ടില്ല. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ 2017ലേ ഉത്തരവിനു വിരുദ്ധമായി സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടുവെന്നാണ് ഡിഎംകെ ഇദ്ദേഹത്തിനെതിരെ ഇമ്പീച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ കാരണമായി പറയുന്നത്. വിഷയത്തിൽ ജസ്റ്റിസ് സ്വാമിനാഥനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ ഇന്നലെ പ്രതിഷേധിച്ചിരുന്നു.