തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാനെ ഉടന്‍ അറസ്റ്റ് ചെയ്യും. പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക. പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലാത്തതിനാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മൊഴി രേഖപ്പെടുത്താനും കടം നല്‍കിയവര്‍ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നോ എന്നതും അന്വേഷണ സംഘം നീരീക്ഷിച്ചുവരികയാണ്.
അതേസമയം ചികിത്സയിലുള്ള പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണെന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഇന്ന് ഉച്ചയോടെ ഷെമിയുടെ മൊഴി രേഖപ്പെടുത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയതിനുശേഷം ആയിരിക്കും അഫാന്റെ മൊഴി രേഖപ്പെടുത്തുക. ഫോണിലെ ശാസ്ത്രീയ പരിശോധന ഫലമടക്കം പൊലീസ് കാത്തിരിക്കുകയാണ്.