
തൃശൂര്‍: കൊരട്ടിയില്‍ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ആനക്കപ്പിള്ളി സ്വദേശി സുധാകരന്‍(65) ആണ് കൊല്ലപ്പെട്ടത്.
ഒപ്പം മദ്യപിച്ച സുഹൃത്ത് ശശിയെ പൊലീസ് പിടികൂടി. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം3.30 ഓടെയാണ് സംഭവം.രാജപ്പന്‍ എന്നയാളുടെ വീട്ടില്‍ നടന്ന മദ്യപാന സല്‍ക്കാരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരന്‍ കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി ഉപയോഗിച്ചാണ് ശശി സുധാകരനെ കുത്തിയത്.
കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.