• Fri. Nov 14th, 2025

24×7 Live News

Apdin News

തേജസ്വി യാദവിനെ ‘ശവത്തിൽകുത്തി’ സഹോദരൻ തേജ് പ്രതാപ് യാദവ്

Byadmin

Nov 14, 2025



പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പ് ഫലം: ജയ്ചന്ദ്മാർ (ജയചന്ദ്രൻമാർ-വഞ്ചകർ) കാരണം തേജസ്വി തോറ്റുതുന്നംപാടിയെന്ന് സഹോദരൻ തേജ് പ്രതാപ് പറയുന്നു
ഈ ‘ജെയ്ചന്ദ്മാർ’ ആർജെഡിയെ ഉള്ളിൽ നിന്ന് പൊള്ളയാക്കി നശിപ്പിച്ചു. അതുകൊണ്ടാണ് തേജസ്വി ഇന്ന് ‘സീറോ’ ആയി മാറിയത്.

‘ജയ്ചന്ദ്മാർക്ക് ഇത് ഒരു കനത്ത പരാജയമാണ്. ഈ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ബീഹാറിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു, ഇന്ന് അത് വെറും വാക്കല്ലാതായി – എല്ലാവർക്കും അത് വ്യക്തമായി. തോൽവിയിലും ഞാൻ എന്നെത്തന്നെ വിജയിയായി കണക്കാക്കുന്നു, കാരണം, എനിക്ക് ഇപ്പോഴും ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും അനുഗ്രഹവുമുണ്ട്. എന്നാൽ കയ്‌പേറിയ സത്യം അവശേഷിക്കുന്നു – ഈ വഞ്ചകർ ആർജെഡിയെ ഉള്ളിൽ നിന്ന് പൊള്ളയാക്കി നശിപ്പിച്ചു. അതുകൊണ്ടാണ് തേജസ്വി ഇന്ന് പരാജയപ്പെട്ടത്,’ ഇന്ത്യാ ബ്ലോക്കിന്റെ ദയനീയ പ്രകടനത്തിന് ശേഷം തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് പറഞ്ഞു.
‘ജനങ്ങളാണ് രാഷ്‌ട്രീയത്തിലിറങ്ങിയാൽ, അധികാരത്തിൽ കയറിയാൽ, അതല്ലാതെവന്നാൽ ഇങ്ങനെയിരിക്കും,’ തേജ് പ്രതാപ് പറഞ്ഞു.

 

By admin