
ന്യൂദല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ നിര്‍ണായക പരിശോധനയുമായി എന്‍ഐഎ. ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ദല്‍ഹി സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്ത ഭീകരരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ഹരിയാനയിലെ നൂഹില്‍ നിന്ന് അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരില്‍ ഒരാളുടെ ഫോണില്‍ നിന്ന് സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു. ഇതിലടക്കം വിശദമായ അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നാല് ഡോക്ടര്‍മാരെയും രണ്ട് വളം വില്‍പനക്കാരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ളവരാണ് നാല്’v ഡോക്ടര്‍മാരും. ഇവിടെനിന്ന് 2024ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ജഹ്നിസാര്‍ ആലത്തിനെ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിലിഗുരിയിലേക്ക് കൊണ്ടുപോയ ഇയാളെ തിങ്കളാഴ്ച എന്‍ഐഎ ചോദ്യം ചെയ്യും. മുന്‍പ് അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഡോ. റയീസ് അഹ്‌മദ് ബട്ടിനെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നാണ് പിടികൂടിയത്.