• Sun. May 24th, 2026

24×7 Live News

Apdin News

ദീപാ വര്‍മ്മ ഹരിവരാസനം ട്രസ്റ്റ് രക്ഷാധികാരി

Byadmin

May 24, 2026


തിരുവനന്തപുരം: ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രക്ഷാധികാരിയായി പന്തളം കൊട്ടാരം ദീപാ വര്‍മ്മ ചുമതലയേറ്റു. ഹരിവരാസനം കീര്‍ത്തനം രചിച്ച കോന്നകത്ത് ജാനകി അമ്മയുടെ സ്മരണാര്‍ത്ഥമാണ് ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമായത്.

ബദരീനാഥ് റാവല്‍ ഈശ്വര്‍ പ്രസാദ് നമ്പൂതിരിയും പത്മവിഭൂഷണ്‍ ജി. മാധവന്‍ നായരും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികളാണ്. പന്തളം കൊട്ടാരം ശശികുമാര വര്‍മ്മയായിരുന്നു മുന്‍ രക്ഷാധികാരി. ഹരിവരാസന കീര്‍ത്തനം രചിച്ച കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകന്‍ പി. മോഹന്‍ കുമാറാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍.



By admin