തിരുവനന്തപുരം:നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദില്‍ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം.
നാലുവര്‍ഷമായി വൃക്ക, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.കഴിഞ്ഞ രാത്രി രോഗം വഷളായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെ തിരുവനന്തപുരം വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പ്രേംനസീറിന്റെ നാലുമക്കളില്‍ ഏക മകനാണ് ഷാനവാസ്. 1981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയില്‍ അരങ്ങേറിയത്.മലയാളത്തിലും തമിഴിലുമായി 80 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.ചൈന ടൗണ്‍ എന്ന സിനിമയിലൂടെയാണ് ഇടവേളക്ക് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തി. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് അവസാനമായി അഭിനയിച്ചത്. കടമറ്റത്ത് കത്തനാര്‍ അടക്കമുള്ള സീരിയലുകളിലും വേഷമിട്ടു.