
കൊച്ചി: നടിയെ ആക്രമിക്കാൻ പൾസർ സുനി മുൻപും ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗോവയിൽ വച്ച് ആക്രമിക്കാൻ പദ്ധതി ഇട്ടിരുന്നതായി പോലീസ് പറയുന്നു. ഇതിനുവേണ്ടി നടി അഭിനയിക്കുന്ന സിനിമയിൽ ഡ്രൈവറാണ് പൾസർ സുനി എത്തിയത്. നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിൽ ആക്രമിക്കാൻ പദ്ധതിയിട്ടു. എന്നാൽ അന്ന് മേക്കപ്പ് മാൻ കൂടെ ഉണ്ടായതുകൊണ്ടാണ് അന്ന് ശ്രമം ഉപേക്ഷിച്ചത് എന്നും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രധാനമായും 7 ഇടങ്ങളിൽ വച്ചാണ് ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചന നടന്നത് എന്നും കണ്ടെത്തൽ.
ദിലീപിന്റെ കാരവാനിലായിരുന്നു പ്രധാന ഗൂഢാലോചന അരങ്ങേറിയത്. അബാദ് പ്ലാസയില്‍ അമ്മ ഷോ റിഹേഴ്സലില്‍ ഇടയില്‍ ഗൂഢാലോചന. സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ജോര്‍ജ് ഏട്ടന്‍സ് പൂരം എന്നി സിനിമകളുടെ ലോക്കഷനില്‍ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം കണ്ടെത്തി.
എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ നേരിട്ട് ഫോൺ വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്തിട്ടില്ല. ഇത് ആസൂത്രിതമായ നീക്കം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബോധപൂർവ്വമായ പദ്ധതിയുടെ ഭാഗമായിട്ടാണ് നേരിട്ടുള്ള ആശയവിനിമയം ഇരുവരും ഒഴിവാക്കിയത്. ദിലീപിനെ പൾസർ സുനിയുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഒരു ട്രാവലറിൽ വച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍. ഇതിനായി വാഹനം ലഭിക്കുമോയെന്ന് ചോദിച്ച് പള്‍സര്‍ സുനി, കേസിലെ 173-ാം സാക്ഷിയായ സെന്തില്‍കുമാറിനെ വിളിച്ചു. നാലാം പ്രതി വിജീഷിനെ 20 തവണ വിളിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചിരുന്നു.
ജനുവരി അഞ്ചിന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17 ന് കൃത്യം നടപ്പാക്കിയത്.