
ശ്രീഹരിക്കോട്ട: നാവിക സേനയ്‌ക്കായുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എല്‍വിഎം3 എം5 വിക്ഷേപണം വിജയകരം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്ന് സിഎംഎസ് 03 ഉപഗ്രഹവുമായി എല്‍വിഎം മൂന്ന് കുതിച്ച് പൊങ്ങിയത്.വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ടു.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഓ അതീവരഹസ്യമായി സൂക്ഷിക്കുകയാണ്.
ഉപഗ്രഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ് 03. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോസിംക്രണസ് ഓര്‍ബിറ്റിലേക്കയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.