ബീജിംഗ്: പാകിസ്ഥാന്‍ പിന്തുണയുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടിആര്‍എഫ്) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ചൈനയും. ഇക്കാര്യത്തില്‍ അമേരിക്കയുടെ നടപടിയെ പിന്തുണച്ചാണ് ചൈനയും രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ ഏപ്രില്‍ 22-ന് 26 സിവിലിയന്മാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗ്രൂപ്പാണ് ടിആര്‍എഫ്.
ആക്രമണത്തെ അപലപിച്ചും ഭീകരതയ്ക്കെതിരെ ശക്തമായ പ്രാദേശിക സഹകരണം ആവശ്യപ്പെട്ടും ചൈന പ്രതികരിച്ചു. ഭീകരതയെ ചെറുക്കാനുള്ള യുഎസ് ശ്രമങ്ങളെ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രശംസിച്ചു. എല്ലാത്തരം ഭീകരതയെയും ചൈന ശക്തമായി എതിര്‍ക്കുന്നു, ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ചൈന പറഞ്ഞു.
ഭീകരതയ്ക്കെതിരായ സഹകരണം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും സംയുക്തമായി നിലനിര്‍ത്താനും ചൈന പ്രാദേശിക രാജ്യങ്ങളോട് ആവശ്യപ്പെടുന്നതായി് ലിന്‍ പറഞ്ഞു. കഴിഞ്ഞദിവസം സംഘടനയെ ആഗോള തീവ്രവാദ സംഘടനയായി കഴിഞ്ഞദിവസമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി വകുപ്പ് 219, എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന നേരത്തേ ഏറ്റെടുത്തതായും അമേരിക്ക വ്യക്തമാക്കിയിരുന്നു.