• Fri. Nov 29th, 2024

24×7 Live News

Apdin News

പാകിസ്ഥാനിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ വാങ്ങി ബംഗ്ലാദേശ് ; നീക്കം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതിനിടെ

Byadmin

Nov 29, 2024


ധാക്ക ; പാകിസ്ഥാനിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ വാങ്ങി ബംഗ്ലാദേശ്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതിനിടയ്‌ക്കാണ് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് . 52 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നിന്ന് ആയുധ ശേഖരവുമായി കപ്പൽ ബംഗ്ലാദേശിൽ എത്തി.

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട ഉടൻ തന്നെ മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ ചുമതല ഏറ്റെടുത്തു. അദ്ദേഹം ചുമതലയേറ്റ ഉടൻ ബംഗ്ലാദേശ് സൈന്യം വെടിമരുന്നും റൈഫിളുകളും ആവശ്യപ്പെട്ടു.

ബംഗ്ലാദേശിന്റെ നിലവിലെ സാഹചര്യവും ആഭ്യന്തര എതിർപ്പും കണക്കിലെടുക്കുമ്പോൾ, മിക്ക രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ സംബന്ധിച്ച് തൃപ്തികരമായ ഒരു പ്രതികരണവും ബംഗ്ലാദേശിന് ലഭിച്ചിട്ടില്ല. ബംഗ്ലാദേശ് സർക്കാരിലുള്ള പാകിസ്ഥാൻ അനുകൂലികൾ പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് അനുകൂലമായാണ് സംസാരിച്ചത് . എന്നാൽ ആയുധം ആവശ്യപ്പെട്ട ബംഗ്ലാദേശിനോട് ആദ്യം പണം നൽകാനാണ് പാകിസ്ഥാൻ ആവശ്യപ്പെട്ടത്. 1971ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനോട് നേരിട്ട് ആയുധം ആവശ്യപ്പെടുന്നത്.50,000 വെടിയുണ്ടകളും, 50 ടൺ ആർഡിഎക്‌സ് സ്‌ഫോടക വസ്തുക്കളും അടക്കമാണ് ബംഗ്ലാദേശ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.



By admin