
പാലക്കാട് :കൊടക്കാട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും അപകടത്തില്‍ തകര്‍ന്നു.