• Wed. May 14th, 2025

24×7 Live News

Apdin News

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Byadmin

May 14, 2025



എറണാകുളം: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയിലായി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സലിം യുസഫ്, സിദ്ധാര്‍ഥ് എന്നിവരാണ് പിടിയിലായത്. തഴക്കുളം സ്വദേശിയില്‍ നിന്നും56000 രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്.ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

തടിയിട്ടപറമ്പ് പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് പിടിയിലായ സലീം യൂസഫ്. ആലുവയിലെ എക്‌സൈസ് ഉദ്യോഗസ്ഥനാണ് സിദ്ധാര്‍ഥ്

പൊലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

By admin