
പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ ട്രെൻഡുകളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നേറുമ്പോൾ, പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയുടെ നില ദയനീയമാണ് . 150 ൽ അധികം സീറ്റ് നേടി തങ്ങൾ അധികാരത്തിലേറുമെന്ന പ്രശാന്ത് കിഷോറിന്റെ അവകാശവാദവും പാഴായി.
പാർട്ടി സന്ദേശം ജനങ്ങളിലേക്ക് ശരിയായി എത്തിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നാണ്പാർട്ടി പ്രസിഡന്റ് മനോജ് ഭാരതി പറയുന്നത് . “തുടക്കം മുതൽ തന്നെ ഞങ്ങൾ ബീഹാറിലേക്ക് ഒരു പുതിയ രാഷ്‌ട്രീയം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇത് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾ നമ്മളെ മനസ്സിലാക്കിയാൽ നമ്മൾ മുകളിലാകുമെന്നും അവർ നമ്മളെ മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ പരാജയപ്പെടുമെന്നും പ്രശാന്ത് കിഷോർ എപ്പോഴും പറഞ്ഞിരുന്നു. പൊതുജനങ്ങൾ നമ്മളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അവരെ ബോധ്യപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടുവെന്നും ഈ ആദ്യകാല പ്രവണതകൾ വ്യക്തമായി കാണിക്കുന്നു. ഇവിടെ തോറ്റത് പികെയല്ല , ജനങ്ങളാണ് “ എന്നും മനോജ് ഭാരതി പറഞ്ഞു.