• Thu. Sep 18th, 2025

24×7 Live News

Apdin News

ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹിറ്റ്ലറോട് ഉപമിച്ച് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍; ജെറുസലെം ഇസ്രയേലിന്‍റേതെന്ന് നെതന്യാഹു

Byadmin

Sep 18, 2025



അങ്കാര : ഇസ്രയേലിനെ വെല്ലുവിളിച്ച് തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍. ബെഞ്ചമിന്‍ നെതന്യാഹു പഴയ ജര്‍മ്മനിയിലെ ഹിറ്റ്ലര്‍ എന്ന നേതാവിനെപ്പോലെയാണെന്നും എര്‍ദോഗാന്‍ വിമര്‍ശിച്ചു. സയണിസ്റ്റുകളായ ഇസ്രയേല്‍ എല്ലാക്കാലത്തും തീവ്രവാദവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എര്‍ദോഗാന്‍ പറഞ്ഞു.മുസ്ലിങ്ങള്‍ ഒരിയ്‌ക്കലും തലകുനിക്കില്ലെന്നുംഎര്‍ദോഗാന്‍ പറഞ്ഞു.

ഹമാസ് പ്രശ്നത്തില്‍ ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് എര്‍ദോഗാന്റെ ഈ പ്രസ്താവന പുറത്തുവന്നത്. ഇസ്രയേലിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നായിരുന്നു എര്‍ദോഗാന്റെ വെല്ലുവിളി.

ഇതിന് നെതാന്യഹു മറുപടി പറഞ്ഞു. ജെറുസലെം ഇസ്രയേലിന്റെ നഗരമാണെന്നായിരുന്നു നെതാന്യാഹുവിന്റെ മറുപടി. അത് എല്ലാക്കാലത്തും ഇസ്രയേലിന്‍റേതായിരുന്നുവെന്നും നെതന്യാഹു. ജെറുസലെമിനെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു പലസ്തീന്‍ രാജ്യം സ്വപ്നം കാണുന്ന രാജ്യമാണ് തുര്‍ക്കി.

ഭൂകമ്പമുണ്ടായപ്പോള്‍ വന്‍തോതില്‍ സഹായഹസ്തം നീട്ടിയ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് വാരിക്കോരി ആയുധം നല്‍കിയ നേതാവാണ് എര്‍ദോഗാന്‍. മതത്തിനപ്പുറം യാതൊന്നിനെയും എര്‍ദോഗാന്‍ പരിഗണിക്കി്ല്ല.

 

By admin