
തിരുവനന്തപുരം: ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെ കണ്ടെത്തി. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റർ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. കടുവകളുടെ എണ്ണമെടുക്കാൻ ഇന്നെ രാവിലെയാണ് ഇവര്‍ കട്ടിലേക്ക് പോയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്ത് നിന്നുമാണ് ജീവനക്കാരെ കണ്ടെത്തിയത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാട്ടില്‍ കുടുങ്ങാൻ കാരണമായതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) ചേർന്നു 4 വർഷത്തിലൊരിക്കൽ നടത്തുന്ന കടുവ സെൻസസ് ഇന്നലെയാണ് ആരംഭിച്ചത്. ‘എം സ്ട്രൈപ്സ്’ ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണു കണക്കെടുപ്പ്. കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ അടയാളപെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഉണ്ട്.