
ന്യൂദല്‍ഹി: ഭാരതവുമായുള്ള ബന്ധം സുഗമമാക്കേണ്ട കടമ അമേരിക്കയ്‌ക്കാണെന്ന് അന്റ്‌ലാന്റിക്ക് കൗണ്‍സിലിലെ മുതിര്‍ന്ന അംഗവും വിദേശനയ വിദഗ്ധനുമായ മൈക്കല്‍ കുഗല്‍മാന്‍. ന്യൂദല്‍ഹിയില്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
ഉയര്‍ന്ന താരിഫ് നയം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതുമായുള്ള ബന്ധം വഷളാക്കാന്‍ പാടില്ലായിരുന്നുവെന്ന് മൈക്കല്‍ കുഗല്‍മാന്‍ അഭിപ്രായപ്പെട്ടു. ഭാരതത്തിനുമേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതോടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ട്രംപ് ഭരണകൂടത്തിനോട് അനുകൂലമല്ലാത്ത സാമ്പത്തിക നയങ്ങളും സവിശേഷതകളും ഉള്ള രാജ്യമാണ് ഭാരതം. ഉയര്‍ന്ന താരിഫ് ഭാരതം-യുഎസ് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലാക്കി. റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധത്തിന് ശക്തി കൂട്ടുകയാണ് ഭാരതമിപ്പോള്‍. പുടിന്റെ സന്ദര്‍ശനത്തില്‍ അത് പ്രതിഫലിച്ചുവെന്നും കുഗല്‍മാന്‍ പറഞ്ഞു.