• Fri. Jan 10th, 2025

24×7 Live News

Apdin News

മട്ടാഞ്ചേരി മാഫിയ ഉണ്ണിമുകുന്ദനെ ചതിയ്‌ക്കും, സൂക്ഷിക്കുക; മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്

Byadmin

Jan 9, 2025



മട്ടാഞ്ചേരി മാഫിയയെ സൂക്ഷിക്കണം. അവർ അടങ്ങിയിരിക്കില്ല ഉണ്ണി മുകുന്ദന് സ്നേഹം നിറഞ്ഞ് സ്വരത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്. അവർ ഉണ്ണിയെ താഴെ വീഴ്‌ത്താൻ നോക്കിയവരാണ് പക്ഷെ അവിടെ വീഴാതെ ഉയർന്ന് മുന്നോട്ട് പോയ ഉണ്ണി മുകുന്ദൻജി ഇനിയും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ആവശ്യമില്ലാതെ ഒരൊറ്റ ചാനലിനും അഭിമുഖം കൊടുക്കരുത് കാരണം ആകൂട്ടാത്തതിൽ താങ്കളെ ചതിക്കാൻ തക്കം പാർത്തിരിക്കുന്ന അവരുടെ ആളുകൾ ഉണ്ടാവും. ആവശ്യമില്ലാത്ത ഒരു വാക്കും പറയാതിരിക്കാൻ ശ്രദ്ധിക്കുക. ഈച്ച പോലെ ചുറ്റും കൂടുന്ന യൂ ട്യൂബർമാരെയും വ്ലോഗർമാരെയും അകറ്റി നിർത്തുക. കാരണം അവർ അങ്ങയുടെ വാക്കുകൾ വളച്ചൊടിയ്‌ക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു.

തനിക്കു എന്തെങ്കിലും ആകണം എങ്കിൽ ആരുടെയും സഹായം വേണ്ട എന്ന് തന്നെയാണ് പണ്ഡിറ്റ് വ്യക്തമാക്കിയിട്ടുള്ളത് ഒരിക്കൽ കൂടി ശക്തമായ നിലപാടുള്ള ഒരു മനുഷ്യൻ ആണ് താനെന്നു തെളിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്

By admin