
ആരോ ചൊല്ലിയഗാഥയാല്‍ മനമതില്‍
വാഴുന്നു പുള്ളിപ്പുലിക്കൂട്ടം;
കണ്ടൊരു കാനനത്തിലലസം
മേയുന്നു മാന്‍പേടകള്‍
കാണാം തെല്ലകലത്ത് നല്ല
കലമാനും പുള്ളിമാനും രസം,
കാണാം രാവിതില്‍ വാനമാകെ
നിറയും പുള്ളിപ്പുലിക്കണ്ണുമേ..
(പണ്ടുപണ്ടുമുതലേ ആരോ ചൊല്ലിക്കേട്ട കഥയില്‍ മലയാത്രയില്‍ വനത്തിനുള്ളില്‍ പുലിക്കൂട്ടമാണ്. എപ്പോള്‍ വേണമെങ്കിലും ചാടി വീഴാം, ഉള്ളില്‍ ഭീതിയാണ് യാത്രയില്‍. പക്ഷേ ചുറ്റും കാണുന്നതോ പേടമാനും കലമാനും പുള്ളിമാനും പോലെ ശാന്തരായ ജീവികള്‍. അവ അലസമായി മേഞ്ഞ് നടക്കുകയാണ്, അവരവരുടെ കാര്യം നോക്കി. എന്നാല്‍ രാത്രിയായാലോ! രാത്രിയില്‍ ആകാശത്തു കാണാം പുള്ളിപ്പുലിക്കൂട്ടങ്ങളെ! അവയുടെ കണ്ണുകളാണ് എന്നു തോന്നും നക്ഷത്രങ്ങള്‍. ഹൃദ്യമായ കാഴ്ച. സങ്കല്‍പത്തിനാണ് രൂപം ഉണ്ടാകുന്നത്. ഒരാള്‍ കാണുന്നതു പോലല്ല മറ്റൊരാള്‍ അതേ വസ്തുവെ കാണുന്നത്. കാഴ്ചയും കാഴ്ചപ്പാടുമാണ് മനസ്സിനെ, മനുഷ്യനെ ചിന്തിപ്പിക്കുന്നത്.)