
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്ക് നേരെ ആഴക്കടലില്‍ ആക്രമണം. തമിഴ്‌നാട്ടില്‍ നിന്നും ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആറ് ബോട്ടുകള്‍ക്ക് കേടുപാടുണ്ടായി. 124 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു സംഭവം.
ആള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബോട്ടുകളെയാണ് ആക്രമിച്ചത്. തമിഴ്‌നാട് പരിധിയില്‍ കയറി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമിച്ചത്.